കോവിഡ് 19 – സഹകരണ ബാങ്കുകളിൽ നിന്നും വായ്പ എടുത്തവർക്ക് മൊറട്ടോറിയം.

adminmoonam

സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തവര്‍ക്ക് കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മൊറട്ടോറിയം. 2020 ജനുവരി 31 വരെ കൃത്യമായി വായ്പ തിരിച്ചടവ് നടത്തി വന്ന വായ്പക്കാര്‍ക്കാണ് തിരിച്ചടവിന് മൊറട്ടോറിയം അനുവദിക്കുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എന്നാല്‍ ദീര്‍ഘകാലമായി തിരിച്ചടവ് നടത്താതിരിക്കുന്ന വായ്പക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല. ഇതോടൊപ്പം 5 സെന്റിന് താഴെ ഭൂമിയിലുള്ള കിടപ്പാടം ജപ്തി ചെയ്യരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ മുന്‍നിര്‍ദേശവും പാലിക്കണമെന്ന് സഹകരണ ബാങ്കുകൾക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News