കോവിഡ് -19 : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ദിവസത്തെയെങ്കിലും ശമ്പളം നൽകാൻ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ആഹ്വാനം.

adminmoonam

ഒരു ദിവസത്തെയെങ്കിലും ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുഴുവൻ സഹകരണ ജീവനക്കാരും നൽകണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ആഹ്വാനം ചെയ്തു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് എല്ലാവരും പങ്കാളികളാകണമെന്ന് സംഘടന അഭ്യർത്ഥിച്ചു. ഈ മാസത്തെ ശമ്പളത്തിൽ നിന്നു തന്നെ അത് സ്വരൂപിച്ച് സ്ഥാപനത്തിന്റെ വിഹിതവും കൂട്ടിച്ചേർത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിക്ഷേപിക്കുകയും അതിന്റെ കണക്കുകൾ സംഘടനയെ അറിയിക്കണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി വി. എ. രമേഷും സംസ്ഥാന പ്രസിഡണ്ട് കെ.മോഹൻദാസും അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published.