കോഴിക്കോട് ഇരിങ്ങല്ലൂർ – പാലാഴി സഹകരണ ബാങ്ക് ഉന്നത വിജയികൾക്ക് ക്യാഷ് അവാർഡ് നൽകി.

adminmoonam

ഇരിങ്ങല്ലൂർ-പാലാഴി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി ,പ്ലസ് ടു എന്നിവയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകി. ചടങ്ങ് ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി. സദാനന്ദൻ അധ്യക്ഷത വഹിച്ചു.


കോഴിക്കോട് അസിസ്റ്റന്റ് രജിസ്ട്രാർ എൻ. എം. ഷീജ ഹരിതം സഹകരണം പരിപാടി ഉദ്ഘാടനം ചെയ്തു. ബാങ്ക് മുൻ പ്രസിഡന്റ് പറശ്ശേരി രവീന്ദ്രൻ കശുമാവിൻ തൈകൾ വിതരണം ചെയ്തു. പി. രജിത് കുമാർ, ഗോപി മാസ്റ്റർ, എൻ.ജയപ്രശാന്ത്, പി. പ്രതിഭ, സെക്രട്ടറി കെ.വി. സത്യപാൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.