കോട്ടൂർ സഹകരണ ബാങ്ക് ഓണക്കോടിയും ഓണക്കിറ്റും നൽകി.

adminmoonam

കോഴിക്കോട് കോട്ടൂർ പഞ്ചായത്തിലെ അംഗപരിമിതരായ 15 കുട്ടികൾക്ക് ഓണക്കോടിയും ഓണക്കിറ്റും നൽകി. കോട്ടുർ സർവീസ് സഹകരണ ബാങ്ക് ആണ് ഓണക്കോടിയുമായി വീടുകളിൽ എത്തിയത്. പൂനത് അഭിനവിന്റെ വീട്ടിൽ ബി. ആർ.സി പ്രവർത്തകർ ,പഞ്ചായത്ത് പ്രതിനിധികൾ,കോട്ടൂർ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് അധികൃതർ എന്നിവർ സന്ദർശിച്ചു. ഓണക്കോടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറങ്ങോട് നൽകി. ഓണക്കിറ്റു പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ബാലൻ സമ്മാനിച്ചു.

കോട്ടൂർ സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ജയരാജ് , ബഷീർ, ബി.പി.ഒ ടി.കെ. അബ്ബാസ്, മുഹമ്മദ് സാലിഹ്, മഞ്ജുള, ഗീത ട്രെയിനർ എ. കെ രജീഷ് റിസോഴ്‌സ് അധ്യാപിക ഷീബ എന്നിവർ ഒപ്പമുണ്ടായിരുന്നു. കോട്ടൂർ പഞ്ചായത്തിലെ 15 കുട്ടികൾക്കുള്ള ഓണക്കോടിയും ഓണക്കിറ്റും നൽകിയത് കോട്ടൂർ സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ആണ്. പഞ്ചായത്തിലെ ഇത്തരം കുട്ടികൾക്ക് പഠനോപകരണങ്ങളും മേശ,കസേര തുടങ്ങിയവും ബാങ്ക് നൽകാൻ ഉദ്ദേശിക്കുന്നതായി സെക്രട്ടറി ജയരാജ് പറഞ്ഞു.

Leave a Reply

Your email address will not be published.