കോട്ടയത്തും തിരുവനന്തപുരത്തും ഉമ്മന്‍ചാണ്ടിയുടെ പ്രതിമ സ്ഥാപിക്കണം- സി.എന്‍. വിജയകൃഷ്ണന്‍

moonamvazhi

53 വര്‍ഷം നിയമസഭാംഗം എന്ന നിലയിലും രണ്ടു തവണ മുഖ്യമന്ത്രി എന്ന നിലയിലും സേവനമനുഷ്ഠിച്ചിട്ടുള്ള ഏറ്റവും ജനകീയനേതാവായ ഉമ്മന്‍ചാണ്ടിയോടുള്ള കേരളത്തിന്റെ ആദരസൂചകമായി ജന്മനാടായ കോട്ടയത്തും 53 വര്‍ഷത്തെ പൊതുപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തിരുവനന്തപുരത്തും അദ്ദേഹത്തിന്റെ പൂര്‍ണകായ വെങ്കലപ്രതിമ സര്‍ക്കാര്‍ചെലവില്‍ സ്ഥാപിക്കണമെന്നു കേരള സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ഥിച്ചു.

ഇന്ന് (ഞായറാഴ്ച) മുഖ്യമന്ത്രിക്കയച്ച കത്തിലാണ് വിജയകൃഷ്ണന്‍ ഈയഭ്യര്‍ഥന നടത്തിയത്.

 

Leave a Reply

Your email address will not be published.