കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് മെമ്പേഴ്സ് വെൽഫെയർ സ്കീം ആരംഭിച്ചു.

adminmoonam

ബാങ്കിലെ അംഗങ്ങളുടെ സാമൂഹ്യ സുരക്ഷക്ക് വേണ്ടി കോഴിക്കോട് കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് മെമ്പേഴ്സ് വെൽഫെയർ സ്കീം ആരംഭിച്ചു. 60 വയസ്സ് വരെയുള്ള അംഗങ്ങളിൽ നിന്നും പതിനായിരം രൂപ ഡെപ്പോസിറ്റ് സ്വീകരിച്ചാണ് അംഗങ്ങളെ ചേർക്കുന്നത്. 65 വയസ്സിനുള്ളിൽ അംഗം മരണപ്പെടുകയാണെങ്കിൽ മൂന്നുലക്ഷം രൂപ അദ്ദേഹത്തിന്‍റെ ബാങ്കിൽ ഉള്ള ബാധ്യതയിലേക്കോ, ബാധ്യത ഒന്നുമില്ലെങ്കിൽ നോമിനിക്കോ മരണാനന്തര ആനുകൂല്യമായി നൽകുന്നതാണ്. ബാങ്കിലെ മുഴുവൻ അംഗങ്ങളെയും പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

സ്കീമിന്‍റെ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് ഇ. രമേശ് ബാബുവിനെ അധ്യക്ഷതയിൽ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) വി.കെ. രാധാകൃഷ്ണൻ ബാങ്ക് മെമ്പറായ ആശ സെബാസ്റ്റ്യന് നൽകി നിർവഹിച്ചു. ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡണ്ട് വി. വസീഫ്, ഭരണസമിതി അംഗങ്ങളായ നാസർ കൊളായി, നിസാർ ബാബു എ.സി, സന്തോഷ് സെബാസ്റ്റ്യൻ സെക്രട്ടറി കെ. ബാബുരാജ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.