കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് & ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ ഇടുക്കി ജില്ലാതല ക്യാംപയിന്‍ നടത്തി

moonamvazhi

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് & ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ ഇടുക്കി ജില്ലാതല ക്യാംപയിന്‍ നടത്തി. സഹകരണം യുവ മനസുകളിലേയ്ക്ക് പ്രചാരണ ക്യാംപയിന്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. ജയകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കേരളത്തിന്റെ സമസ്ത പുരോഗതിയ്ക്ക് കാരണമായിട്ടുള്ളതും ഭാവിയിലെ നവസുസ്ഥിര വികസന പദ്ധതികള്‍ക്ക് കൈത്താങ്ങാകാന്‍ പര്യാപ്തമായതുമായ സഹകരണ മേഖല യുവജനങ്ങള്‍ക്ക് പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സെക്രട്ടറി ടി.കെ. നിസാര്‍ അദ്ധ്യക്ഷത വഹിച്ചു. കേരള ബാങ്ക് കോട്ടയം ജോയിന്റ് ഡയറക്ടര്‍ പി. രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സഹകരണ മേഖലയിലെ തൊഴില്‍ സാധ്യതകളെ പറ്റിയും മത്സര പരീക്ഷകള്‍ക്ക് എങ്ങനെ തയ്യാറാകാം എന്നതിനെ കുറിച്ചും സഹകരണ ധാരാ ചീഫ് എഡിറ്റര്‍ യു.എം. ഷാജി ക്ലാസ് നയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ പി.കെ. ആര്യ വിജയിയായി. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.ബി. റഫീഖ്, അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായ കെ. കെ. അനില്‍, റോയി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.