കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് റിട്ടയേര്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

Deepthi Vipin lal

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് റിട്ടയേര്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ കേരള ബാങ്ക് റീജിയണല്‍ ഓഫീസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തി. കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ചെയര്‍മാനും, കേരള ബാങ്ക് ഡയരക്ടറുമായ എം മെഹബൂബ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എം. മോഹനന്‍ (BEFI) , പി.പ്രേമാനന്ദന്‍ (KBEF) കെ.ടി. ബാബു (AKBRF), സി.ബാലകൃഷ്ണന്‍, കെ.ദാസന്‍ (FREDCOBS) എന്നിവര്‍ സംസാരിച്ചു.

സംഘടനാ പ്രസിഡണ്ട് സി.എച്ച്. ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി അജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പെന്‍ഷന്‍ ചുമതല കേരള ബാങ്ക് ഏറ്റെടുക്കുക 2. തടഞ്ഞ് വെച്ച ഗ്രാറ്റുവിറ്റി ഉടന്‍ അനുവദിക്കുക, പെന്‍ഷന് ആനുപാതികമായി അനുവദിച്ചിരുന്ന DA പുന:സ്ഥാപിക്കുക, മിനിമം പെന്‍ഷന്‍ 10000 രൂപയായി വര്‍ദ്ധിപ്പിക്കുക, കുറഞ്ഞ പലിശ നിരക്കില്‍ വിരമിച്ച ജീവനക്കാര്‍ക്ക് വായ്പ അനുവദിക്കുക, വിരമിച്ച ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ കണ്‍വെന്‍ഷനില്‍ ഉന്നയിച്ചു. ജോ. സിക്രട്ടറി പുല്ലോട്ട് ബാലകൃഷ്ണന്‍ സ്വാഗതം ആശംസയും ജയന്‍.വി. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.