കേരള സഹകരണ ഫെഡറേഷൻ പാലക്കാട് ജില്ലാ സമ്മേളനം നടത്തി 

moonamvazhi

കേരള സഹകരണ ഫെഡറേഷൻ പാലക്കാട് ജില്ലാസമ്മേളനം പാലക്കാട് നൈനാൻ കോംപ്ളക്സിൽ വെച്ച് നടത്തി. സഹകരണ മേഖലയെ തകർക്കുന്ന ജനവിരുദ്ധ നയങ്ങളിൽനിന്ന് കേന്ദ്ര – കേരള സർക്കാരുകൾ പിന്മാറണമെന്നും സഹകരണ മേഖലയിൽ സ്വകാര്യ സംഘടനകളുടെ കടന്നുകയറ്റം തടയാൻ സർക്കാർ നടപടിയെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കെ.എസ്.എഫ്. സംസ്ഥാന എക്സി. അംഗം കെ.വി. മണികണ്ഠൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ചു.                പി. കലാധരൻ , കെ.അരവിന്ദാക്ഷൻ , പി.കെ ഭക്തൻ , ഹംസ മുളയങ്കായി ടിജോ ഇല്ലിക്കൽ തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

 

ഭാരവാഹികൾ: എസ്. അനിൽകുമാർ (പ്രസിഡന്റ്), പി.കെ. ഭക്തൻ, കെ.സി. രജീഷ്, ഷീന സി.കെ, പി.കെ. പരമേശ്വരൻ (വൈസ് പ്രസിഡന്റ്),വി. ഹരി (സെക്രട്ടറി), കെ. സുമ, കെ.എം.അബ്ദുൽ റഹ്മാൻ, എസ്.റീജിത്ത്, ആർ. രവി, (ജോ. സെക്രട്ടറി), ഹംസ മുളയങ്കായി (ഖജാൻജി).

 

Leave a Reply

Your email address will not be published.