കേരള സഹകരണ ഫെഡറേഷന്‍ വയനാട് ജില്ലാ സമ്മേളനം നടന്നു
കേരള സഹകരണ ഫെഡറേഷന്റെ വയനാട് ജില്ലാ സമ്മേളനം പനമരം സി.എച്ച്. സെന്റര്‍ ഹാളില്‍ വെച്ച് നടന്നു. സഹകരണ ഫെഡറേഷന്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ ദാരോത്ത് അബ്ദുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ സഹകരണ മേഖല സാധാരണക്കാരുമായി ചെര്‍ന്ന് നില്‍ക്കുന്ന സ്ഥാപനങ്ങളാണെന്നും ഇത്തരം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ദാരോത്ത് അബ്ദുള്ള പറഞ്ഞു. യോഗത്തില്‍ എം.പി ഗംഗാധരന്‍, കെ.എസ്. സ്‌ക്കറിയ, ചാന്ദ്രന്‍, ശ്രീധരന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.