കേരള സഹകരണനിയമം: കരടുചട്ടങ്ങള്‍ തയാറാക്കാന്‍ ആറംഗസമിതി

moonamvazhi

1969 ലെ കേരള സഹകരണസംഘം നിയമം സമഗ്രമായി പരിഷ്‌കരിക്കുന്നതിനനുസൃതമായി കരടുചട്ടങ്ങള്‍ തയാറാക്കാനായി സഹകരണസംഘം രജിസ്ട്രാര്‍ അധ്യക്ഷനായി സമിതി രൂപവത്കരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു. ആറംഗങ്ങളുള്ള സമിതിയുടെ കണ്‍വീനര്‍ ഭരണവിഭാഗം ഡെപ്യൂട്ടി രജിസ്ട്രാറാണ്.

നിയമ ( നിയമനിര്‍മാണ-എച്ച് ) വകുപ്പ് അഡീഷണല്‍ സെക്രട്ടറി, സഹകരണവകുപ്പ് അഡീഷണല്‍ സെക്രട്ടറി, സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് മുന്‍ ചെയര്‍മാന്‍ അഡ്വ. സതീന്ദ്രകുമാര്‍, മുന്‍ അഡീഷണല്‍ രജിസ്ട്രാര്‍ അഡ്വ. ജോസ് ഫിലിപ്പ്, സഹകരണസംഘം രജസ്ട്രാര്‍ഓഫീസിലെ ലോ ഓഫീസര്‍, സഹകരണതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ബിനോയ്കുമാര്‍ എന്നിവരാണു സമിതിയിലെ അംഗങ്ങള്‍. സഹകരണമേഖലയിലുണ്ടായ മാറ്റങ്ങള്‍ക്കനുസരിച്ചു ഭാവിവികസനത്തിന് അടിത്തറ നല്‍കാവുന്ന രീതിയില്‍ കേരള സഹകരണസംഘംനിയമവും ചട്ടങ്ങളും സമഗ്രമായി പരിഷ്‌കരിക്കാനാണു തീരുമാനം.

Leave a Reply

Your email address will not be published.