കേരള ബാങ്ക് വിഷയത്തിൽ കള്ളക്കളികളിച്ച എംപ്ലോയിസ് കോൺഗ്രസിനെ പിരിച്ചുവിടണമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.പി.എ മജീദ്: തങ്ങളുടെ പുതിയ സംഘടനയിലേക് യുഡിഎഫിലെ മുഴുവൻ ജീവനക്കാരെയും സ്വാഗതം ചെയ്യുന്നതായും മജീദ്.

adminmoonam

ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസിനെ പിരിച്ചുവിടണമെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് ആവശ്യപ്പെട്ടു. എംപ്ലോയീസ് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡണ്ടിനെ വേദിയിലിരുത്തി ആണ് ലീഗിന്റെ ആവശ്യം. ഇക്കാര്യത്തിൽ ഇന്നുതന്നെ തീരുമാനമെടുക്കാൻ നേതൃത്വം ആർജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച മഹാ സഹകാരി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് തീരുമാനമനുസരിച്ചാണ് മലപ്പുറത്ത് ജില്ലാ സഹകരണബാങ്ക് ഒറ്റയ്ക്ക് നിന്നത്. അതിൽ അഭിമാനിക്കുന്നു. വിഷയത്തിൽ കള്ളക്കളി കളിച്ച എംപ്ലോയിസ് കോൺഗ്രസിനെ പിരിച്ചുവിടണം. എംപ്ലോയീസ് കോൺഗ്രസ് യുഡിഎഫിന് അനുകൂലമായ അല്ല നിലപാടെടുക്കുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ ശൂരനാട് രാജശേഖരനെ ഇരുത്തിയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ലീഗ് നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടുംകൂടി ജില്ലാ ബാങ്ക് ജീവനക്കാരുടെ പുതിയ സംഘടന രൂപീകരിച്ചിട്ടുണ്ട്. അതിലേക്ക് യുഡിഎഫിലെ മുഴുവൻ ജീവനക്കാരെയും അദ്ദേഹം സ്വാഗതം ചെയ്തു.

ശൂരനാട് രാജശേഖരൻ പ്രസംഗത്തിൽ ഈ വിഷയം ഉന്നയിച്ചപ്പോൾ യുഡിഎഫ് അനുകൂല ജീവനക്കാർ കൂക്കി വിളിച്ചു. മലപ്പുറത്തെ ജീവനക്കാരുടെ സീനിയോരിറ്റി പ്രശ്നമാകും എന്നതിനാലാണ് ഈ വിഷയത്തിൽ സംഘടന അത്തരമൊരു തീരുമാനമെടുത്തത്. മുന്നൂറോളം ജീവനക്കാരുടെ പ്രശ്നമാണ് സംഘടനയ്ക്ക് പ്രധാനമെന്നും ശൂരനാട് പറഞ്ഞതോടെ താങ്കൾ ആർക്കുവേണ്ടിയാണ് ഇടപെട്ടെന്ന് വ്യക്തമാക്കണമെന്ന് യുഡിഎഫ് ജീവനക്കാർ ആവശ്യപ്പെട്ടു. ഇത് കൂക്കുവിളി യിലേക്കും പ്രസംഗം അവസാനിപ്പിച്ച് സ്റ്റേജ് വിടേണ്ട ഗതികേടിലേക്കും എത്തിച്ചു. സംസ്ഥാനത്തെ ആയിരക്കണക്കിന് യുഡിഎഫ് സഹകാരികളും ജീവനക്കാരും പങ്കെടുത്ത സംഗമം സംസ്ഥാന സർക്കാരിനുള്ള താക്കീത് ആയെങ്കിലും യുഡിഎഫിനകത്തെ കല്ലുകടി സമരത്തിന്റെ ശോഭ കെടുത്തി.

Leave a Reply

Your email address will not be published.