കേരള ബാങ്ക് എക്‌സലന്‍സ് അവാര്‍ഡ്: സംസ്ഥാന തലത്തില്‍ ഒന്നാംസ്ഥാനം ഏറാമല ബാങ്കിന്, രണ്ടാം സ്ഥാനം ബേപ്പൂര്‍ ബാങ്കിന്

moonamvazhi

കേരള ബാങ്ക് 2021-22 വര്‍ഷത്തെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് നല്‍കുന്ന എക്‌സലന്‍സ് അവാര്‍ഡ് സംസ്ഥാന തലത്തില്‍ ഒന്നാംസ്ഥാനം ഏറാമല സര്‍വീസ് സഹകരണ ബാങ്കിന് ലഭിച്ചു. രണ്ടാം സ്ഥാനം ബേപ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കിനാണ്. കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിനും, നീലേശ്വരം സര്‍വീസ് സഹകരണ ബാങ്കിനും മൂന്നാംസ്ഥാനം ലഭിച്ചു.

തിരുവനന്തപുരം കടവിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനില്‍ നിന്നും ഒന്നാംസ്ഥാനത്തിനുളള അവാര്‍ഡ് ഏറാമല ബാങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രനും ജനറല്‍ മാനേജര്‍ ടി.കെ. വിനോദനും അവാര്‍ഡ് ഏറ്റുവാങ്ങി.

മൂന്നാംസ്ഥാനത്തിനുളള അവാര്‍ഡ് കതിരൂര്‍ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍, സെക്രട്ടറി ഹേമലത.പി.എം,അസി.സെക്രട്ടറി സുരേഷ്ബാബു, മാനേജര്‍ ബൈജു.കെ ഡയറക്ടര്‍മാരായ കെ. പ്രകാശന്‍, നഫീസുത്തുല്‍ മിസരിയ എന്നിവര്‍ ചേര്‍ന്നമ് ഏറ്റുവാങ്ങി.

മുഖ്യമന്ത്രി പിണറായി വിജയന്‍, സഹകരണ മന്ത്രി വി.എന്‍. വാസവന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ രജിസ്ട്രാര്‍ ടി.വി. സുഭാഷ്, സം്സ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍, കേരള ബാങ്ക് സി.ഇ.ഒ. പി.എസ്. രാജന്‍, ഐടി ചീഫ് ജനറല്‍ മാനേജര്‍ എ.ആര്‍. രാജേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News