കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ചുമതലയേറ്റു

Deepthi Vipin lal

കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് വി.എസ്. ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചുമതലയേറ്റു. രാജ്യത്ത് ഗ്രാമീണ സമ്പദ്ഘടനയുടെ നട്ടെല്ലായ സഹകരണ വായ്പാ മേഖലയില്‍ പുതിയ 237000 പ്രാഥമിക സംഘങ്ങള്‍ക്ക് രൂപം നല്‍കണമെന്നും ഇത് സംബന്ധിച്ച് സംഘങ്ങളുടെ കരട് ബൈലോ ഒരു മാസത്തിനകം തയ്യാറാകുമെന്നുമുളള കേന്ദ്ര സഹകരണ മന്ത്രി അമിത്ഷായുടെ പ്രഖ്യാപനം ആശങ്കജനകമാണെന്നും കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കെ.എസ്. ശ്യാംകുമാര്‍, സി.കെ. അബ്ദുറഹ്മാന്‍, പി. പ്രദീപ്കുമാര്‍, എസ്. സന്തോഷ്‌കുമാര്‍, കെ.കെ. രാജു, പ്രകാശ് റാവു, പി.കെ. മൂസകുട്ടി, ലാലിക്കുട്ടി എന്നിവര്‍ സംസാരിച്ചു.

ഭരണഘടനപരമായി സംസ്ഥാന വിഷയമായ സഹകരണ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് പുതിയ പ്രാഥമിക സംഘങ്ങള്‍ക്ക് രൂപം നല്‍കുന്ന നടപടി ഭരണഘടന വിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുമായി ചര്‍ച്ച നടത്താതെ കേന്ദ്ര സഹകരണ നയം അടിച്ചേല്‍പ്പിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Latest News