കേരള ബാങ്കിന്റെ സഹകാരി കര്‍ഷക അവാര്‍ഡിന് അപേക്ഷിക്കാം

moonamvazhi

2023 ലെ സഹകാരി കര്‍ഷക അവാര്‍ഡിനു കേരള ബാങ്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തിലാണ് അവാര്‍ഡ്. മികച്ച നെല്‍ക്കര്‍ഷകന്‍, ക്ഷീര കര്‍ഷകന്‍, പച്ചക്കറി കര്‍ഷകന്‍, സമ്മിശ്ര കര്‍ഷകന്‍, മത്സ്യക്കര്‍ഷകന്‍, തോട്ടവിള കര്‍ഷകന്‍ എന്നിവര്‍ക്കാണ് അവാര്‍ഡ്. പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ള കര്‍ഷകര്‍ക്കേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളു.

പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങള്‍ വഴിയാണ് അപേക്ഷകള്‍ അയക്കേണ്ടത്. കര്‍ഷകന്റെ കൃഷിരീതികള്‍, കൃഷിയിടം, ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്ന രീതികള്‍, അനുബന്ധ കാര്‍ഷികസംരംഭങ്ങള്‍, നേട്ടങ്ങള്‍, പ്രായോഗിക കണ്ടുപിടിത്തമുണ്ടെങ്കില്‍ അതു സംബന്ധിച്ച രേഖകള്‍, ഫോട്ടോകള്‍, പത്രറിപ്പോര്‍ട്ടുകള്‍ എന്നിവ അപേക്ഷയ്‌ക്കൊപ്പം അയക്കണം. അപേക്ഷ 2024 ജനുവരി അഞ്ച് വെള്ളിയാഴ്ചക്കു മുമ്പു കേരള ബാങ്കിന്റെ കോഴിക്കോട് റീജ്യണല്‍ ഓഫീസില്‍ കിട്ടണമെന്നു ജനറല്‍ മാനേജര്‍ അറിയിച്ചു. അപേക്ഷാഫോറവും മറ്റു വിവരങ്ങളും ഇതോടൊപ്പം;

Application Form

Leave a Reply

Your email address will not be published.