കേരള ബാങ്കിന്റെ ഇതുവരെയുള്ള പുരോഗതി സർക്കാർ നബാർഡ്, ആർ.ബി.ഐ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി.

adminmoonam

കേരള ബാങ്കുമായി ബന്ധപ്പെട്ട ഇതുവരെയുള്ള പുരോഗതി സർക്കാർ ആർ.ബി.ഐ, നബാർഡ് ഉദ്യോഗസ്ഥരെ ഔദ്യോഗികമായി അറിയിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്തു.ജില്ലാ സഹകരണ ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്ക് നിയമപരമായി നിലവിൽ വന്നതിന്റെ പശ്ചാത്തലത്തിൽ ഇനി സ്വീകരിക്കേണ്ട തുടർ നടപടികളെ സംബന്ധിച്ച് ആലോചിക്കുന്നതിന് നബാർഡിന്റെയും റിസർവ് ബാങ്കിന്റെയും ഉന്നത ഉദ്യോഗസ്ഥരുമായാണ് ചർച്ച നടത്തിയത്. ലയനത്തിന്റെ ഭാഗമായുള്ള തുടർനടപടികൾ സുഗമമാക്കുന്നതിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് ചർച്ചയിൽ നബാർഡ്, ആർ.ബി.ഐ ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതായി സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ് പറഞ്ഞു. സഹകരണ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ നബാഡ് സി.ജി.എം ശ്രീനിവാസറാവു, ആർ.ബി.ഐ എക്സിക്യൂട്ടീവ് ഡയറക്ടർ, സഹകരണ സംഘം രജിസ്ട്രാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News