കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് മന്ത്രിക്ക് നിവേദനം നല്കി
മെഡിസെപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സഹകരണ കളക്ഷന്‍ ഏജന്റുമാരെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് ജനറല്‍ സെക്രട്ടറി അശോകന് കുറുങ്ങപ്പള്ളി സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന് നിവേദനം നല്കി.
പ്രാഥമിക സഹകരണ മേഖലയില്‍ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിനും വായ്പ കുടിശ്ശിക കുറയ്ക്കുന്നതിനും ഏറ്റവും കൂടുതല്‍ സാമൂഹ്യ സുരക്ഷാ പെന്ഷന് വിതരണത്തിനും വളരെ വലിയ പങ്കുവഹിക്കുന്നവരാണ് കളക്ഷന്‍ ഏജന്റുമാര്‍ എന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.