കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു

Deepthi Vipin lal

2021 ഡിസംബര്‍ 17,18,19 തിയ്യതികളില്‍ പാലക്കാട്ട് നടക്കുന്ന കെ.സി.ഇ.എഫ് മുപ്പത്തിമൂന്നാം സംസ്ഥാന സമ്മേളന നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. സമ്മേളന സ്വാഗതസംഘം രക്ഷാധികാരികളായി കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ.ശങ്കര നാരായണന്‍, വി. എസ്. വിജയരാഘവന്‍ എന്നിവരെയും ഉപരക്ഷാധികാരികളായി വി.കെ. ശ്രീകണ്ഠന്‍ എം. പി, രമ്യ ഹരിദാസ് എം. പി, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം. എല്‍. എ, കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി. ടി. ബല്‍റാം, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ സി. ചന്ദ്രന്‍, കെ.എ. തുളസി, സഹകരണ ജനാധിപത്യവേദി സംസ്ഥാന ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള, പി.ഹരിഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവരെയും തിരഞ്ഞെടുത്തു.


സ്വാഗത സംഘം ചെയര്‍മാനായി പാലക്കാട് ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പനെയും വര്‍ക്കിങ് പ്രസിഡന്റായി കെ.സി.ഇ.എഫ്. സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യുവിനെയും തീരുമാനിച്ചു. വൈസ് ചെയര്‍മാന്മാരായി കെ.എ. ചന്ദ്രന്‍, കെ. അച്യുതന്‍, സി. വി. ബാലചന്ദ്രന്‍, യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ ബാലഗോപാല്‍, മുണ്ടൂര്‍ രാമകൃഷ്ണന്‍, നഗരസഭ പ്രതിപക്ഷ നേതാവ് സുഭാഷ്, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ടി. എച്ച്. ഫിറോസ് ബാബു, സഹകരണ ജനാധിപത്യവേദി ജില്ലാ കണ്‍വീനര്‍ വി. രാമചന്ദ്രന്‍, ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് മനോജ് ചിങ്ങന്നൂര്‍, ജില്ലാ പോഷക സംഘടനാ പ്രസിഡന്റുമാര്‍ എന്നിവരെയും ജനറല്‍ കണ്‍വീനറായി സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന്‍ കുറുങ്ങപ്പള്ളിയെയും ട്രഷററായി പി. കെ. വിനയകുമാറിനെയും കണ്‍വീനര്‍മാരായി ജില്ലാ പ്രസിഡന്റ് സി. രമേഷ് കുമാര്‍, ജില്ലാ സെക്രട്ടറി സി. ശിവസുന്ദരന്‍ എന്നിവരെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.