കേരള കോ ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമ്മേളനം 20, 21 തീയതികളിൽ കോട്ടയത്ത്.
സഹകരണ ജീവനക്കാരുടെ സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ടിന്റെ മുപ്പത്തിയൊന്നാം സംസ്ഥാന സമ്മേളനം കോട്ടയത്ത് സി.എൻ. ബാലകൃഷ്ണൻ നഗറിൽ( സി.എസ്.ഐ. റിട്രീറ്റ് സെന്റർ)നടക്കും. 14 ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 1500 പ്രതിനിധികൾ പങ്കെടുക്കുന്ന സംസ്ഥാന സമ്മേളനത്തിൽ സഹകരണ സെമിനാർ, വിളംബരജാഥ, സംസ്ഥാന കൗൺസിൽ, ഉദ്ഘാടന സമ്മേളനം,പ്രതിനിധി സമ്മേളനം, യാത്രയയപ്പ് സമ്മേളനം, തിരഞ്ഞെടുപ്പ് എന്നിവ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ജോഷ്വ മാത്യുവും ജനറൽ സെക്രട്ടറി ചാൾസ് ആന്റണിയും പറഞ്ഞു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, എം.പിമാർ എം.എൽ.എമാർ തുടങ്ങി നിരവധി ജനപ്രതിനിധികളും സഹകാരികളും പങ്കെടുക്കും.
സഹകരണ നിയമത്തിന്റെ അമ്പതാം വാർഷികവേളയിൽ സർക്കാർ പുതിയ നിയമത്തിനായി കമ്മറ്റിയെ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇത് സംബന്ധിച്ച് ഗൗരവമായ ചർച്ചയും സമ്മേളനത്തിൽ നടക്കും.