കേരളാ ബാങ്കുകള്‍ക്ക് മുന്നില്‍ കെ.സി.ഇ.എഫ് സംസ്ഥാന വ്യാപകമായി ധര്‍ണ്ണ നടത്തി

moonamvazhi

കേരളാ ബാങ്കുകള്‍ക്ക് മുന്നില്‍ കെ.സി.ഇ.എഫ് താലൂക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ധര്‍ണ്ണ നടത്തി. കെ.സി. ഇ.എഫ്. സംസ്ഥാന പ്രസിഡണ്ട് വിനയകുമാര്‍ പി.കെ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ സഹകരണ മേഖലയേയും പ്രാഥമിക സഹകരണ ബാങ്കുകളെയും ശക്തിപ്പെടുത്തുമെന്ന വാഗ്ദാനവുമായി ജില്ലാ സഹകരണബാങ്കുകളെ സംസ്ഥാന സഹകരണബാങ്കില്‍ ലയിപ്പിച്ചുണ്ടാക്കിയ കേരളാ ബാങ്ക് സഹകരണ മേഖലയുടെ അന്തകനായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ശശാങ്കന്‍ എ.കെ അദ്ധ്യക്ഷനായിരുന്നു. കെ.ശശി, സി.ഇ. ജയന്‍, സുജിത്ത് പുതുക്കൈ, ഒ.വി രതീഷ് ,സുരേഷ് തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ധര്‍ണ്ണക്ക് മുന്നോടിയായി കാഞ്ഞങ്ങാട് പ്രകടനവും നടത്തി.

Leave a Reply

Your email address will not be published.