കേരളബാങ്ക് ഔദ്യോഗികമായി രൂപീകരിച്ചു: കേരള ബാങ്കിന്റെ വരവോടെ കാർഷിക പലിശ നിരക്ക് ഒരു ശതമാനം കുറയുമെന്ന് മുഖ്യമന്ത്രി

[mbzauthor]

.

കേരള ബാങ്ക് ഔദ്യോഗികമായി രൂപീകരിച്ച്‌ പ്രഖ്യാപനം നടത്തി. കേരള ബാങ്കിന്റെ വരവോടെ കാർഷിക പലിശ നിരക്ക് ഒരു ശതമാനം കുറയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരള ബാങ്ക് രൂപീകരണ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് പറഞ്ഞു. 2021 മാർച്ചോടെ 5000 കോടി രൂപ കർഷകർക്ക് വായ്പയായി നൽകാൻ കേരള ബാങ്ക് ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ഓരോ പഞ്ചായത്തിലും ഉള്ള മുഴുവൻ ക്രെഡിറ്റ് സഹകരണ ബാങ്കുകളെ ഒരുമിപ്പിച്ച് ഒറ്റ ബാങ്ക് ആക്കി മാറ്റാൻ സാധിച്ചാൽ അത് അവിടത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ ആശ്വാസമാകും. ഇത് ഒരു നിർദ്ദേശം മാത്രമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് ഭരണ നേതൃത്വം നടത്തുന്ന ഇത് അത്ര എളുപ്പമാകില്ല എന്നറിയാം. എങ്കിലും ഭാവിയിൽ സഹകരണ മേഖലയുടെ നിലനിൽപ്പിന് ഇത് ആവശ്യമായി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രാഥമിക സഹകരണ സംഘങ്ങളാണ് സഹകരണമേഖലയുടെ ആണിക്കല്ല്. അത് ഉള്ളതുകൊണ്ടാണ് ജില്ലാ സഹകരണ ബാങ്ക് സംസ്ഥാന സഹകരണ ബാങ്കും നിലനിൽക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ദോഷമാകുന്ന ഒന്നും ഈ മേഖലയിൽ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആയിരങ്ങൾ പങ്കെടുത്ത സഹകാരി സദസ്സിലാണ് മുഖ്യമന്ത്രി കേരള ബാങ്കിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിർവഹിച്ചത്.

[mbzshare]

Leave a Reply

Your email address will not be published.