കേരളബാങ്കിനായി പ്രാഥമിക സഹഹകരണ ബാങ്കുകളില്‍നിന്ന് അഭിപ്രായം തേടുന്നു

[email protected]

കേരളബാങ്ക് രൂപവത്കരണത്തിനുള്ള നടപടികള്‍ തുരുന്നതിന് പിന്നാലെ പ്രാഥമിക സഹകരണ ബാങ്കുകളില്‍നിന്നും അഭിപ്രായം തേടുന്നു. ഓരോ ജില്ലാസഹകരണ ബാങ്കുകളിലെയും പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ വികസന സെല്ലുവഴിയാണ് അഭിപ്രായം തേടുന്നത്. കേരളബാങ്ക് രൂപീകരണം സംബന്ധിച്ച് പ്രാഥമിക ബാങ്കുകളുടെ ആശങ്കയും അഭിപ്രായവും തേടുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഒപ്പം കേരളബാങ്കിനെ എതിര്‍ക്കുന്ന പ്രാഥമിക ബാങ്കുകള്‍ ഏതൊക്കെയാണെന്ന് കണ്ടെത്താനും സഹകരണ വകുപ്പിന് കഴിയും.

ലയനത്തിന് സംസ്ഥാന ജില്ലാസഹകരണ ബാങ്കുകളുടെ പൊതുയോഗത്തിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയുള്ള അംഗീകാരം വേണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകളാണ് ജില്ലാസഹകരണ ബാങ്കിലെ വോട്ടവകാശമുള്ള അംഗങ്ങള്‍. അതിനാല്‍, ഓരോ ജില്ലയിലെയും പ്രാഥമിക ബാങ്കുകളുടെ നിലപാട് അഭിപ്രായം അറിയുന്നത്, ഭൂരിപക്ഷ നിര്‍ണയത്തിന് വകുപ്പിനെ സഹായിക്കും.

കേരളബാങ്ക് രൂപവത്കരണത്തിനായി 15 സബ്കമ്മിറ്റികളാണ് രൂപീകരിച്ചിട്ടുള്ളത്. ഇതില്‍ ഒരു സബ്കമ്മിറ്റി പ്രാഥമിക സഹകരണ ബാങ്കുകളുടെ സംയോജനം സംബന്ധിച്ചുള്ളതാണ്. കമ്മിറ്റിയുടെ പരിശോധനയ്ക്ക് എട്ട് മേഖലകളും നിശ്ചയിച്ചിട്ടുണ്ട്. കേരളബാങ്ക് രൂപീകരണം പ്രാഥമിക ബാങ്കുകളെ എങ്ങനെ ബാധിക്കും, അവരുടെ ആശങ്കയും സംശയങ്ങളും പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, പ്രാഥമിക ബാങ്കുകള്‍ക്കുണ്ടാകുന്ന നേട്ടങ്ങള്‍, പ്രാഥമിക ബാങ്കുകള്‍ക്ക് കേരളബാങ്കുമായി ചേര്‍ന്ന് നടത്താവുന്ന ബിസിനസ് പദ്ധതികള്‍, പ്രാഥമിക ബാങ്കുകളെയും അതിന്റെ ശാഖകളെയും കേരളബാങ്കിന്റെ ടച്ചിങ് പോയിന്റാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിങ്ങനെ പോകുന്നു പരിശോധനാവിഷയങ്ങള്‍. സബ്കമ്മിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ അഭിപ്രായ ശേഖരണം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!