കേരളപ്പിറവി ദിനത്തിൽ ആർ.സി.ഇ.പി കരാറിനെതിരെ ക്ഷീര കർഷക സംഘം പ്രസിഡണ്ടുമാരുടെ പ്രതിഷേധം.

adminmoonam

ആർ.സി.ഇ.പി കരാർ കേരളത്തിലെ ക്ഷീരമേഖലയെ തകർക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കരാറിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണം. ഈ വിഷയത്തിൽ രാഷ്ട്രീയമില്ലെന്നും ഭരണപ്രതിപക്ഷങ്ങൾ കർഷകർക്കൊപ്പം ഉണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന ക്ഷീരകർഷകരുടെ പ്രതിഷേധ ധർണ്ണയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർ സി ഇ പി കരാർ നടപ്പാക്കുകയാണെങ്കിൽ ക്ഷീരമേഖലയെ ഒഴിവാക്കണമെന്ന് മന്ത്രി കെ.രാജു ആവശ്യപ്പെട്ടു. മെഴുകുതിരിയിൽ പ്രതിഷേധ ജ്വാല തെളിയിച്ചാണ് സമരം മന്ത്രി ഉദ്ഘാടനം ചെയ്തത്. താൽക്കാലികമായി പാൽവില കുറയുമെങ്കിലും ക്ഷീരകർഷകരും ക്ഷീരമേഖലയും രാജ്യത്തു ഇല്ലാതാകുമെന്ന് മന്ത്രി പറഞ്ഞു. ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും മന്ത്രി പറഞ്ഞു. മിൽമയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നുമുള്ള ക്ഷീരകർഷകർ പങ്കെടുത്തു. മിൽമ ചെയർമാൻ പി.എ ബാലൻ മാസ്റ്റർ, മേഖല ചെയർമാൻമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!