കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം ധനമന്ത്രി തോമസ് ഐസക്ക് ആണെന്ന് മുൻ ധനമന്ത്രി കെ. ശങ്കരനാരായണൻ: പ്രതിസന്ധി നേരിടാൻ മുഖ്യമന്ത്രി ഇടപെടണമെന്നും മുൻ ഗവർണർ.

adminmoonam

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ ആവശ്യപ്പെട്ടു. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം ധനമന്ത്രി ആണ്. ഇപ്പോഴത്തെ സാമ്പത്തിക അധപതനത്തിൽ മുഖ്യമന്ത്രി ഇടപെടണമെണം. പാലക്കാട് മലമ്പുഴയിൽകേരള സഹകരണ ഫെഡറേഷൻ അഞ്ചാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള സിമ്പോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിവുകെട്ട ധനമന്ത്രി ആണ് കേരളത്തിലേത്.കേരളത്തിലെ സാമ്പത്തിക സ്ഥിതി ഇത്രയും മോശമാകാൻ കാരണം മിസ്സ് മാനേജ്മെൻറ് ആണ്.മുപ്പതിനായിരം കോടി രൂപയാണ് ടാക്സ് ഇനത്തിൽ പിരിച്ചെടുക്കാൻ കേരളത്തിലുള്ളത്. അതിന് മന്ത്രിക്കും ഉദ്യോഗസ്ഥർക്കും സാധിക്കുന്നില്ല.

കേരള ബാങ്കിൻറെ സാമ്പത്തിക നിയന്ത്രണം റിസർവ് ബാങ്കിനാണ് എന്ന് അറിയുന്നതിൽ സന്തോഷം ഉണ്ട്. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ നിയന്ത്രണം സർക്കാറിന് ലഭിച്ചാൽ ആറുമാസത്തിനകം കേരള ബാങ്ക് മൂലധനംമറ്റ് ആവശ്യങ്ങൾക്ക് വേണ്ടി ധനമന്ത്രി ഉപയോഗിച് അത് കാലിയാക്കും. അദ്ദേഹം കളിയാക്കി. ജില്ലാ സഹകരണ ബാങ്കുകൾ സഹകാരികളിൽ നിന്നും നഷ്ടപ്പെട്ടു. സംസ്ഥാനത്തെ അർബൻ സഹകരണ ബാങ്കുക ലെങ്കിലും നഷ്ടപ്പെടാതിരിക്കാൻ മുഖ്യമന്ത്രി ഇടപെടണം. ഇതിനായി സംസ്ഥാനത്തെ പ്രധാനപ്പെട്ട സഹകാരികളെ വിളിച്ച് ചർച്ച ചെയ്യണമെന്നും ശങ്കരനാരായണൻ ആവശ്യപ്പെട്ടു.

ഫെഡറേഷൻ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.പി. സാജു അധ്യക്ഷത വഹിച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും സി.പി.എം നേതാവുമായ പി.എ ഉമ്മർ, എം. ചന്ദ്രമോഹൻ, ഫെഡറേഷൻ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ, എസ് അനിൽകുമാർ, അഡ്വക്കേറ്റ് ബി.എസ്. സ്വാതികുമാർ എന്നിവർ സംസാരിച്ചു.സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ രാവിലെ മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!