കേന്ദ്ര സംസ്ഥാന സർക്കാരുകൾ സഹകരണത്തിന് കൂച്ചുവിലങ്ങിടുന്നു: ഡീൻ കുര്യാക്കോസ്

moonamvazhi

കേന്ദ്ര സർക്കാർ പാർലമെന്റിൽ അ വതരിപ്പിച്ച ബില്ലും, പിണറായി സർക്കാർ അസംബ്ലിയിൽ അവതരിപ്പിച്ച ബില്ലും സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കുന്നതാണെന്ന് ഡീൻ കുര്യാക്കോസ് എം.പി.പറഞ്ഞു. കേരളാ സഹകരണ ഫെഡറേഷൻ ഏഴാം സംസ്ഥാന സമ്മേളനം ചെറുതോണിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിനതീതമായി സഹകരണത്തെ കാണാൻ ബി.ജെ.പി.യും, സി.പി.എം ഉം തയ്യാറാകണം. ഈ രംഗത്തെ ധൂർത്തും, അഴിമതിയും ഇല്ലാതാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെഡറേഷൻ ചെയർമാൻ’ സി.എൻ.വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

മികച്ച സഹകാരികളായി തിരഞ്ഞെടുക്കപ്പെട്ട കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ്, ആലക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് തോമസ് മാത്യു കക്കുഴി, കാരശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എൻ കെ.അബ്ദുറഹ്മാൻ എന്നിവരെ ആദരിച്ചു. എം.പി. സാജു, കൃഷ്ണൻ കോട്ടുമല ,വി.കെ.രവീന്ദ്രൻ, പ്രീമ മനോജ്, കെ.സുരേഷ് ബാബു, കെ.എ.കുര്യൻ എന്നിവർ സംസാരിച്ചു.

സഹകരണ ഫെഡറേഷൻ ചെയർമാനായി സി.എൻ. വിജയകൃഷ്ണനെയും ജനറൽ സെക്രട്ടറിയായി എം.പി.സാജുവിനെയും തെരഞ്ഞെടുത്തു.

ആരോഗ്യപരമായ കാരണങ്ങളാൽ സംസ്ഥാന സമ്മേളനം ഉദ്ഘാടന ചടങ്ങിന് നേരിട്ട് എത്താൻ കഴിയാത്തതിനാൽ സഹകരണ മന്ത്രി വി.എൻ. വാസവൻ കേരള സഹകരണ ഫെഡറേഷൻ ഏഴാം സംസ്ഥാന സമ്മേളനത്തിന് ആശംസ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News