കേന്ദ്ര -കേരള സര്‍ക്കാറുകള്‍ സഹകരണ മേഖലയെ തകര്‍ക്കുന്നു: എം. എം. ഹസ്സന്‍

[mbzauthor]

കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുപ്പത്തിമൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ പാലക്കാട് സ്വാഗത സംഘം ഓഫീസ് യു.ഡി.എഫ് ഏകോപന സമിതി കണ്‍വീനര്‍ എം. എം. ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കുന്ന നയങ്ങളാണ് റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും കേട്ടുറപ്പുള്ള ത്രിതല സംവിധാനം തകര്‍ത്തതുവഴി വ്യവസ്ഥാപിതമായ കേരളത്തിലെ സഹകരണ ബാങ്കിംഗ് സംവിധാനം തകര്‍ക്കാന്‍ കേരള സര്‍ക്കാറും കൂട്ടുനില്‍ക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ ഡി. സി. സി. പ്രസിഡന്റ് എ. തങ്കപ്പന്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. മുന്‍ ഡി. സി. സി. പ്രഡിഡന്റ് സി. വി. ബാലചന്ദ്രന്‍, സ്വാഗതസംഘം ജനറല്‍ സെക്രട്ടറി അശോകന്‍ കുറു ങ്ങപ്പള്ളി, സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ സി. കെ. മുഹമ്മദ് മുസ്തഫ,ഇ. ഡി. സാബു,സാബു പി. വാഴയില്‍, സുഭാഷ് ആലപ്പുഴ,ടി.വി. ഉണ്ണികൃഷ്ണന്‍,,സി. വി. അജയന്‍ ബി. ആര്‍. അനില്‍കുമാര്‍,ടി. ഡി.മോളി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് സി. രമേഷ്‌കുമാര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി സി.ശിവസുന്ദരന്‍ നന്ദിയും പറഞ്ഞു.

[mbzshare]

Leave a Reply

Your email address will not be published.