കെ.ഡി.സി ബാങ്ക് 26-മത് എ.ടി.എം. ചെറുവണ്ണൂരിൽ ആരംഭിച്ചു.
കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ ഇരുപത്തിയാറാമത് എ.ടി.എം. ചെറുവണ്ണൂരിൽ പ്രവർത്തനമാരംഭിച്ചു. ജനറൽ മാനേജർ ഇൻചാർജ് കെ. പി. അജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഡി.ജി.എം. പി. കെ. ശിവപ്രകാശ്, മാനേജർ പി. പ്രേമാനന്ദൻ, ബ്രാഞ്ച് മാനേജർ ടി. സന്തോഷ് എന്നിവർ പങ്കെടുത്തു.