കെ.ആര്‍. കണ്ണന്‍ അന്തരിച്ചു

Deepthi Vipin lal

സ്വാതന്ത്ര്യസമര സേനാനിയും സോഷ്യലിസ്റ്റ്, സഹകരണപ്രസ്ഥാനങ്ങളുടെ നായകനുമായിരുന്ന കെ.ആര്‍.കണ്ണന്‍ (92) അന്തരിച്ചു. നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി 10 വര്‍ഷം പ്രവര്‍ത്തിച്ചു. 2019ല്‍ ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ രാഷ്ട്രപതി ഭവനില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.


ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെയാണ് കെ.ആര്‍.കണ്ണന്‍ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാവുന്നത്. മൈസൂര്‍ നാട്ടുരാജ്യം ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് നടന്ന കാല്‍നടയാത്രയിലും പങ്കെടുത്തിരുന്നു. ക്വിറ്റിന്ത്യാസമരത്തില്‍ തന്റെ രാഷ്ട്രീയഗുരുവായ അന്തരിച്ച എന്‍.കെ.ബാലകൃഷ്ണനോടൊപ്പം പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. മലബാര്‍ കുടിയാന്‍നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.കുഞ്ഞിരാമക്കുറുപ്പ്, കുറ്റിയില്‍ നാരായണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ ജാഥയിലും മുന്‍നിരക്കാരനായി പ്രവര്‍ത്തിച്ചു. ഐക്യകേരള സമ്മേളനം, ക്ഷേത്രപ്രവേശന വിളംബരജാഥ, ഗോവ വിമോചനസമരം എന്നിവയിലും പങ്കാളിയായിട്ടുണ്ട്. ഭാര്യ: തങ്കമണി. മക്കള്‍ : ലീന, സീന.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!