കെയര്‍ ഹോം പദ്ധതി: 1173 വീടുകളുടെ താക്കോല്‍ കൈമാറി

User

കെയര്‍ ഹോം പദ്ധതിയില്‍ സഹകരണ സംഘങ്ങള്‍ നിര്‍മ്മിച്ച വീടുകളുടെ കണക്ക് സഹകരണവകുപ്പ് പൊതുജനങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിച്ചു. കെയര്‍ ഹോം പദ്ധതി ലക്ഷ്യം പൂര്‍ത്തിയാക്കാനായില്ലെന്ന് ആക്ഷേപം ഉയര്‍ന്നതോടെയാണ് സഹകരണ വകുപ്പ് വീടുകളുടെ ‘ധവളപത്രം’ പുറത്തിറക്കിയത്.

2040 വീടുകള്‍ നിര്‍മ്മിച്ചുനല്‍കാന്‍ തീരുമാനിച്ചതില്‍ 1173 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറിയതായി സഹകരണ വകുപ്പ് വ്യക്തമാക്കി. ബാക്കിവീടുകള്‍ നിര്‍മ്മാണഘട്ടത്തിലാണ്.

‘കെയര്‍ ഹോം’ എന്നത് പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സഹകരണ സംഘങ്ങളെ കൂട്ടിയിണക്കി സഹകരണവകുപ്പ് ആവിഷ്‌കരിച്ചതാണ്. സഹകരണ വകുപ്പിന്റെ ഉത്തരവാദിത്തമല്ല ഇതെങ്കിലും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സാമൂഹിക പ്രതിബദ്ധതയോടെ സഹകരണ വകുപ്പ് പ്രഖ്യാപിച്ചതാണ് രണ്ടായിരം വീടുകള്‍ പുനര്‍നിര്‍മ്മിക്കുക എന്ന തീരുമാനം. അഞ്ച്‌ ലക്ഷം രൂപ വീതം ഓരോ വീടിനും ചെലവഴിക്കുവാനാണ് തീരുമാനിച്ചതെങ്കിലുംആറ്-ഏഴ്‌ ലക്ഷം രൂപ വരെ ചെലവഴിച്ചാണ് പല വീടുകളും നിര്‍മ്മിച്ചത്. സമയബന്ധിതമായി, മനോഹരമായി തന്നെയാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. ഓരോ ആഴ്ചയുംനിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നുമുണ്ട്.

2000 വീടുകളാണ് ആദ്യ ഘട്ടത്തില്‍ ഇങ്ങനെ പണി കഴിപ്പിക്കുവാന്‍ തീരുമാനിച്ചത്. എന്നാല്‍ അത് പിന്നീട് 2040 വീടുകള്‍ ആയി ഉയര്‍ത്തി. ഇതില്‍ 1173 വീടുകള്‍ നിര്‍മ്മിച്ച് താക്കോല്‍ കൈമാറിയിട്ടുണ്ട്. അത് ഏത് ജില്ലയില്‍ ചെന്നാലും ബോധ്യപ്പെടാവുന്നതാണെന്ന് സഹകരണ വകുപ്പ് വിശദീകരിക്കുന്നു.

നിര്‍മാണം പുരോഗമിക്കുന്ന വീടുകളില്‍333 വീടുകള്‍ കോണ്‍ക്രീറ്റ് കഴിഞ്ഞു അവസാന വട്ട മിനുക്ക് പണികളിലാണ്. 101 വീടുകളുടെ ലിന്റില്‍ ലെവല്‍ പണികള്‍ പൂര്‍ത്തിയായി. 122 വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കെയര്‍ ഹോം പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ബാക്കിയുള്ള 126വീടുകളുടെ നിര്‍മാണവും ഉടന്‍ ആരംഭിക്കും. ഈ 2040 വീടുകള്‍ കൂടാതെ കെയര്‍ ഹോം പദ്ധതിയുടെ ഭാഗമായി 2000 കുടുംബങ്ങള്‍ക്ക് സഹകരണ വകുപ്പ് ഫ്ലാറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നും സഹകരണ വകുപ്പ് വിശദീകരിക്കുന്നു.
നിര്‍മ്മിക്കുന്ന വീടുകള്‍, താക്കോല്‍ കൈമാറിയ വീടുകള്‍, പണിപൂര്‍ത്തിയായ വീടുകള്‍ എന്നിങ്ങനെ ജില്ലതിരിച്ചുള്ള കണക്കും സഹകരണവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.

 

 

ജില്ലനിര്‍മിക്കുന്നവീടുകള്‍ താക്കോല്‍ ദാനം കഴിഞ്ഞ വീടുകള്‍  പണി പൂര്‍ത്തിയായ വീടുകള്‍
തിരുവനന്തപുരം 57 19  22
കൊല്ലം 42 33 8
പത്തനംതിട്ട 114 108 2
ആലപ്പുഴ 244 10 40
കോട്ടയം 83 80 0
ഇടുക്കി 212 52 4
എറണാകുളം 337 200 55
തൃശൂര്‍ 500 300 42
പാലക്കാട് 206 152 0
മലപ്പുറം 90 77 2
കോഴിക്കോട് 44 42 2
വയനാട് 44 74 7
കണ്ണൂര്‍ 20 19 184
കാസര്‍കോട്

 

7 7 0

 

Leave a Reply

Your email address will not be published.