കെയര്‍ ഹോം പദ്ധതിയില്‍ വീടുകളുടെ താക്കോല്‍ കൈമാറി

Deepthi Vipin lal

ഒന്നാം ഘട്ട കെയര്‍ ഹോം പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും പദ്ധതിയില്‍ അവശേഷിച്ച വീടുകളുടെ താക്കോല്‍ ദാനവും സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിച്ചു. 10 വീടുകളുടെ താക്കോല്‍ ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറിലെ കര്‍മ്മസതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കൈമാറി. ആലപ്പുഴ എം.എല്‍.എ പി.പി. ചിത്തരഞ്ജന് അധ്യക്ഷത വഹിച്ചു. സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി. നൂഹ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

രണ്ടാംഘട്ട കെയര്‍ ഹോം പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനിടയില്‍ തന്നെ ഒന്നാംഘട്ടത്തിലെ പ്രഖ്യാപനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് ഏറെ സന്തോഷം പകരുന്നു ഭൂമിശാസ്ത്രപരമായ പ്രത്യേകതയുള്ള പ്രതികൂല സാഹചര്യങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ വളരെ നേരത്തെ തന്നെ പ്രഖ്യാപനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നവെന്നും മന്ത്രി പറഞ്ഞു.

എസ്.എല്‍.പുരം സര്‍വീസ് സഹകരണ ബാങ്കാണ് നേരിട്ട് ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആഭിമുഖ്യം വഹിച്ചത്. അവരുടെയും ഉദ്യോഗസ്ഥരുടെയും കഠിന പരിശ്രമമാണ് നിര്‍മാണജോലികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ചത് പ്രളയത്തെ അതിജീവിക്കാന്‍ കെല്‍പ്പുള്ള രൂപകല്പനയിലാണ് വീടുകളുടെ നിര്‍മ്മാണം കീഴിലുള്ള പുന്നപ്ര എഞ്ചിനീയറിങ് കോളേജാണ് ഡിസൈന്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ എസ്.എല്‍.പുരം സര്‍വീസ് സഹകരണ ബാങ്ക് പ്രതിനിധികളെ ആദരിച്ചു.

Leave a Reply

Your email address will not be published.