കൃഷിയില്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്

Deepthi Vipin lal

കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പിന്റെ 2020- 21 വര്‍ഷത്തെ മികച്ച പദ്ധതി അടിസ്ഥാനമാക്കി സ്ഥാപനങ്ങള്‍ നടത്തുന്ന കൃഷിയില്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്.

തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫിര്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സിറ്റിബാങ്ക് ഡയറക്ടര്‍മാരായ സി.ഇ. ചാക്കുണ്ണി, എന്‍.പി. അബ്ദുല്‍ ഹമീദ്, ജയേന്ദ്രന്‍. കെ, നന്ദു.കെ.പി ( അസി.ജനറല്‍ മാനേജര്‍) എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

എന്‍.ഐ.റ്റി ഗ്രൗണ്ടിന് തെക്കുവശത്തായി കെയര്‍ ഫൗണ്ടേഷന്റെ ( Cancer and Allied Ailments Research Foundation) ഉടമസ്ഥതയിലുള്ള 14 ഏക്കര്‍ സ്ഥലത്താണ് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുളള സമഗ്രമായ ഈ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. പയര്‍, കയ്പ, വെണ്ട, ചീര, മത്തന്‍, ഇളവന്‍, പച്ചമുളക്, വഴുതന, കക്കിരി, തക്കാളി, മഞ്ഞള്‍, പടവലം, വാഴ എന്നീ പച്ചക്കറികള്‍ ഇനങ്ങള്‍ കൃഷി ചെയ്യുന്നു. അതോടൊപ്പം പച്ചക്കറിതൈകള്‍ ഉല്‍പാദിപ്പിച്ചു കര്‍ഷകര്‍ക്ക് വിതരണം ചെയ്തു വരുന്നുമുണ്ട്്. 700 ആണി പൂവന്‍, 700 പൂവന്‍, 700 മൈസൂര്‍, 700 നേന്ത്രന്‍ എന്നിവ ഇവിടെ കൃഷി ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ ഈ പ്രോജക്ട് പ്രകാരം 50 മുറ (ഹരിയാന) ഇനത്തില്‍പ്പെട്ട പോത്തിന്‍ കുട്ടികളെ വാങ്ങി വളര്‍ത്തി വാണിജ്യാടിസ്ഥാനത്തില്‍ വില്‍പന നടത്തിവരുന്നു. കൂടാതെ പോത്തുകളുടെ ചാണകം ഉണക്കി പൊടിയാക്കി വില്‍പ്പന നടത്തുന്നു. 50 താറാവുകളെയും 100 കോഴിക്കുഞ്ഞുങ്ങളെയും ഇവിടെ പരിപാലിച്ചു പോരുന്നു.

Leave a Reply

Your email address will not be published.

Latest News