കൂടരഞ്ഞി ബാങ്ക് ആംബുലന്‍സ് സര്‍വീസ് തുടങ്ങി

Deepthi Vipin lal

കോഴിക്കോട് കൂടരഞ്ഞി സര്‍വീസ് സഹകരണ ബാങ്ക് ആംബുലന്‍സ് സര്‍വീസ് തുടങ്ങി. ലിന്റോ ജോസഫ് എം.എല്‍.എ. ആംബുലന്‍സ് സര്‍വീസ് ഉദ്ഘാടനം ചെയ്തു. എല്ലാവിധ സജ്ജീകരണങ്ങളുമുള്ള എ.സി. ആംബുലന്‍സാണ് ബാങ്ക് ആരംഭിച്ചത്. കുറഞ്ഞ നിരക്കേ ഇതിനു ഈടാക്കുകയുള്ളു.

ബാങ്ക് പ്രസിഡന്റ് പി.എം. തോമസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് മാവറ മുഖ്യാതിഥിയായി. കൂടരഞ്ഞി അഗ്രിക്കള്‍ച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ജിജി കട്ടക്കയം, ഹൗസിങ് സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ് , ആദര്‍ശ് ജോസഫ്, ഭരണസമിതി അംഗങ്ങളായ പി.എസ.് തോമസ്, സജി പെണ്ണാപറമ്പില്‍, സോമനാഥ് മാസ്റ്റര്‍ കുട്ടത്ത്, ഒ.എ. സോമന്‍ , സോളമന്‍ മഞ്ചേരി, ഷീബാ നെച്ചിക്കാട്ടില്‍, ബിജി കുരിശുംമൂട്ടില്‍, ഷൈലാ പ്ലാത്തോട്ടം , അബ്ദുറഹിമാന്‍ മാസ്റ്റര്‍, സെക്രട്ടറി ജിമ്മി ജോസ് പൈമ്പിള്ളില്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.