കൂടരഞ്ഞി ബാങ്കിൽ കോ. ഓപ്പ് മാർട്ട് പദ്ധതി തുടങ്ങി

adminmoonam

കോഴിക്കോട് കൂടരഞ്ഞി സർവ്വിസ് സഹകരണ ബാങ്കിൻ്റെ അഭിമുഖ്യത്തിൽ കർഷകരിൽ നിന്നും പച്ചക്കറി ഉൽപ്പന്നങ്ങളുടെ സംഭരണവും വിൽപ്പന കേന്ദ്രവും കേരള പിറവി ദിനമായ നവംബർ 1ന് ബാങ്ക് പ്രസിഡണ്ട് പി എം തോമസ് മാസ്റ്റർ തുടക്കം കുറിച്ചു.ചടങ്ങിൽ കർഷകനും സഹകാരിയുമായ മാത്യു വർഗീസിൽ നിന്നും പച്ചക്കറി ഉൽപ്പന്നങ്ങൾ ബാങ്ക് പ്രസിഡൻറ് ഏറ്റുവാങ്ങി. കക്ഷകനായ സിജോ പാറമ്പുഴക്ക് നൽകി വിൽപനയുടെ ഉദ്ഘാടനം വൈസ് പ്രസിഡണ്ട് ജോസ് തോമസ് മാവറ നിർവഹിച്ചു ,ഡയറക്ടർ സജി പെണ്ണാപറമ്പിൽ ,
സെക്രട്ടറി ജിമ്മി ജോസ് പൈമ്പിള്ളിൽ ,ജോളി പൈക്കാട്ട് ,സുബിൻ പൂക്കുളം ,എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.’

Leave a Reply

Your email address will not be published.