കുന്നുകര ബാങ്കിന്റെ ശതാബ്ദിയാഘോഷം തുടങ്ങി

moonamvazhi

എറണാകുളം ജില്ലയിലെ കുന്നുകര സര്‍വീസ് സഹകരണബാങ്കിന്റെ ഒരു വര്‍ഷം നീളുന്ന നൂറാം വാര്‍ഷികാഘോഷങ്ങള്‍ ബാങ്ക് 99 വര്‍ഷം പൂര്‍ത്തിയാക്കിയ ഡിസംബര്‍ 10ന് ആരംഭിച്ചു. രാവിലെ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ടി.വി. പ്രതീഷ് സഹകരണപതാക ഉയര്‍ത്തി. ബാങ്ക് പ്രസിഡന്റ് വി.എസ്. വേണു അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം സി.കെ. കാസിം, മുന്‍ ബാങ്ക് പ്രസിഡന്റുമാരായ വി.എന്‍. സത്യനാഥന്‍, എം.വി. കുഞ്ഞുമരക്കാര്‍, എ.വി. രാജഗോപാല്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ റിഷാദ് ടി.എന്‍, പോള്‍. പി.ജെ, ബാങ്ക് ഭരണസമിതിയംഗങ്ങളായ എസ്. ബിജു, ഹരിപ്രസാദ്, ഹരിദാസ് കെ.വി, അബു എം.എ, ശ്രീദേവി എന്‍, മിബി ജനീഷ്, ഷക്കീല പി.കെ, പി.ടി. ജോസ്, ബാങ്ക് സെക്രട്ടറി കെ.എസ്. ഷിയാസ് എന്നിവര്‍ സംസാരിച്ചു.

ഇതിനുമുന്നോടിയായി രാവിലെ എട്ടിനു അടുവാശ്ശേരിയില്‍നിന്നു കുന്നുകരവരെ മിനി മാരത്തോണ്‍ മത്സരം നടത്തി. ജില്ലാ പഞ്ചായത്തംഗം കെ.വി. രവീന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കുന്നുകര സ്വദേശി പ്രസൂല്‍ ഒന്നാംസമ്മാനമായ 3001 രൂപയും പറമ്പയം സ്വദേശി ഉബൈദ് രണ്ടാംസമ്മാനമായ 2001 രൂപയും നേടി. 40പേര്‍ മത്സരത്തില്‍ പങ്കെടുത്തു. എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും മെഡലും നല്‍കി. ഫിനിഷ് ചെയ്തവരില്‍ ആലവു മണപ്പുറം സ്വദേശിയായ പത്തുവയസ്സുകാരന്‍ അംബരീഷിനും ഏകവനിതയായ പറവൂര്‍ സ്വദേശി അഞ്ജലിക്കും പ്രോത്സാനസമ്മാനവും നല്‍കി.

ശതാബ്ദിയാഘോഷത്തിന് എല്ലാ മാസവും വിവിധ പരിപാടികള്‍ നടത്തും.

Leave a Reply

Your email address will not be published.