കുന്നുകരബാങ്ക് ലോഗോ മത്സരം നടത്തുന്നു

moonamvazhi

എറണാകുളം ജില്ലയിലെ കുന്നുകര സര്‍വീസ് സഹകരണബാങ്കിന്റെ നൂറാം വാര്‍ഷികാഘോഷം ഡിസംബര്‍ 10 നു തുടങ്ങും. വാര്‍ഷികത്തിനു പറ്റിയ പേരും ലോഗോയും തിരഞ്ഞെടുക്കാന്‍ മത്സരം നടത്തും. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മത്സരിക്കാം. ഡിസംബര്‍ അഞ്ചിനകം പേരും ലോഗോയും 7510225827 എന്ന വാട്‌സാപ് നമ്പരിലോ [email protected]  എന്ന ഇ-മെയില്‍ വിലാസത്തിലോ ലഭിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന പേരിനും ലോഗോയ്ക്കും 3001 രൂപയാണു സമ്മാനം.

പേരും ലോഗോയും വ്യത്യസ്ത എന്‍ട്രികളില്‍നിന്നാണു തിരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ പേരിന് 1000 രൂപയും ലോഗോയ്ക്കു 2001 രൂപയുമായിരിക്കും ക്യാഷ് അവാര്‍ഡ്. 1924 എന്ന വര്‍ഷം, കുന്നുകര സര്‍വീസ് സഹകരണബാങ്ക് ക്ലിപ്തം നമ്പര്‍ 827 എന്ന പേര്, നൂറാംവര്‍ഷം എന്നിവ ലോഗോയില്‍ പ്രതിഫലിക്കണം. പ്രാഥമിക കാര്‍ഷികസഹകരണബാങ്ക് എന്ന നിലയില്‍ കൃഷി അല്ലെങ്കില്‍ സഹകരണം പ്രധാന തീം ആയി ലോഗോയില്‍ ഉള്‍പ്പെടുത്തുകയും വേണം. ലോഗോയെപ്പറ്റി ചെറുവിവരണം ഉള്‍പ്പെടുത്തുന്നതു നന്നായിരിക്കും.

ബാങ്കിന്റെ ബോര്‍ഡംഗങ്ങള്‍, ജീവനക്കാര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ മത്സരത്തില്‍ പങ്കെടുക്കരുത്. എന്‍ട്രികള്‍ക്കൊപ്പം ഫോണ്‍നമ്പരും ആധാര്‍നമ്പരും അയക്കണം. ഒരാള്‍ ഒരു എന്‍ട്രി മാത്രമേ അയക്കാവൂ. എന്‍ട്രികള്‍ പി.ഡി.എഫ്. ഫോര്‍മാറ്റിലും വര്‍ക്ക് ഫയലിലും അയക്കണം. പേരും ലോഗോയും ഒരുമിച്ചുള്ള എന്‍ട്രികളാണ് അയക്കേണ്ടത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!