കുട്ടമശ്ശേരി സഹകരണ ബാങ്ക് കാര്‍ഷിക വിപണന കേന്ദ്രം തുടങ്ങി

Deepthi Vipin lal

കാര്‍ഷിക വിളകള്‍ ഇടനിലക്കാരില്ലാതെ ന്യായവിലയ്ക്ക് വില്‍ക്കാനും ഉപഭോക്താക്കള്‍ക്ക് നാടന്‍ പച്ചക്കറികള്‍ ന്യായവിലയ്ക്ക് വാങ്ങാനും എറണാകുളം കുട്ടമശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കാര്‍ഷിക വിപണന കേന്ദ്രം ബാങ്ക് പ്രസിഡന്റ് എം. മീതിയന്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കീഴ്മാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ ജീന ആദ്യ വില്‍പ്പന നടത്തി. മാറാവ്യാധികള്‍ ബാധിച്ച സഹകാരികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അംഗസമാശ്വാസ ഫണ്ടിന്റെ ബാങ്ക് തല വിതരണ ഉദ്ഘാടനം ആലുവ സഹകരണ അസി. രജിസ്ട്രാര്‍ (ജനറല്‍) മനോജ്.കെ.വിജയന്‍ നിര്‍വ്വഹിച്ചു. ബാങ്കിലെ 70 വയസ് പൂര്‍ത്തിയാക്കിയ സീനിയര്‍ അംഗങ്ങള്‍ക്ക് ഓണത്തിന്റെ ഭാഗമായി ബാങ്ക് തനതു ഫണ്ടില്‍ നിന്നു നല്‍കാറുള്ള സാന്ത്വനം പെന്‍ഷന്‍ പദ്ധതിയുടെ ഈ വര്‍ഷത്തെ വിതരണ ഉദ്ഘാടനം ആലുവ സഹകരണ അസി. ഡയറക്ടര്‍ ടി.പി. ഹരിദാസ് നിര്‍വ്വഹിച്ചു. വാഴക്കുളം ബ്ലോക്ക് മെമ്പര്‍ ഷീജ കുഞ്ഞുമോന്‍, വാര്‍ഡ് മെമ്പര്‍ റസീല ഷിഹാബ്, ബാങ്ക് സെക്രട്ടറി വി.എ. ആനന്ദവല്ലി , ഡയറക്ടര്‍ ബോര്‍ഡ് അംഗം റാബിയ സുലൈമാന്‍, അജിത് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Latest News