കുടിശ്ശിക നിവാരണ പദ്ധതി മാർച്ച് 31 വരെ നീട്ടിയത് ഗുണകരമാകുന്നു.

adminmoonam

സെപ്റ്റംബർ ഒന്നു മുതൽ ഡിസംബർ 31 വരെ ‘നവകേരളീയം കുടിശ്ശിക നിവാരണം’ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ രണ്ടാം ഘട്ടം നടത്തിയിരുന്നു. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ സഹകാരികൾക്ക് പദ്ധതിയുടെ ഗുണം പൂർണ്ണാർത്ഥത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് സഹകരണ വകുപ്പ് മാർച്ച് 31 വരെ പദ്ധതി ദീർഘിപ്പിച്ചത്.

വായ്പാ കുടിശ്ശികകാർക്ക് ആശ്വാസമായി ജില്ലാതല അദാലത്തുകളും നടത്തുന്നുണ്ട്. കേരളബാങ്ക് ഓരോ ജില്ലകളിലും പ്രത്യേകം പ്രത്യേകം അദാലത്തുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. 13 ജില്ലകളിലായി 9470 വായ്പകളിൽ തീരുമാനമെടുക്കാൻ കേരള ബാങ്കിന് സാധിച്ചു.പദ്ധതിപ്രകാരം 347.33 കോടി രൂപയാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം തീർപ്പാക്കിയതെന്നു സ്പെഷ്യൽ ആർബിട്രെറ്റർ പറഞ്ഞു.എന്നാൽ ഭരണസമിതിയുടെ അധികാരങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകുന്നതിന്റെ സൂചനയാണോ ഇതെന്ന് ചിന്തിക്കുന്ന സഹകാരികളും ഉണ്ട്.നാളെകളിൽ ആർബിട്രെറ്റർ തീർപ്പാക്കിയ ഒരു വായ്പയിൽ ഭരണസമിതി കൂടുതൽ ഇളവ് നൽകിയാൽ അത് അഴിമതിയാണ് എന്ന് വ്യാഖ്യാനിക്കാനും ഇടയുണ്ട്. ഇത്തരം കാര്യങ്ങളാണ് സഹകാരികൾ ചൂണ്ടിക്കാണിക്കുന്നത്.

സംസ്ഥാനത്തെ മറ്റു സഹകരണ ബാങ്കുകളിലും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം കണക്ക് അവസാനിപ്പിക്കുന്നുണ്ട്‌. വായ്പക്കാർക്ക് ഏറെ ഗുണകരമായ പദ്ധതി മാർച്ച് 31 വരെ ദീർഘിപ്പിച്ചതോടെ അസുലഭമായ അവസരമാണ് ലഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.