കാർഷിക മേഖലയുടെ സംരക്ഷണത്തിനും വളർച്ചയ്ക്കും സഹകരണസംഘങ്ങൾ കൂടുതൽ പ്രാധാന്യം നൽകണമെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

adminmoonam

കാർഷിക മേഖലയുടെ സംരക്ഷണത്തിനും വളർച്ചയ്ക്കും സഹകരണസംഘങ്ങൾ കൂടുതൽ പ്രാധാന്യം നൽകണമെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പ്രതിസന്ധിയുടെ കാലഘട്ടത്തിൽ കർഷകർക്ക് താങ്ങായി നിൽക്കാൻ സഹകരണ പ്രസ്ഥാനത്തിന് സാധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്കിന്റെ നാട്ടുചന്ത പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഓൺലൈൻ വഴി നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെയും സഹകരണ വകുപ്പിന്റെ ഹരിതം സഹകരണം പദ്ധതിയുടെയും ഭാഗമായാണ് ബാങ്ക് പദ്ധതി നടപ്പാക്കുന്നത്.

ശിലാഫലകം അനാച്ഛാദനം പി കെ ശശി എംഎൽഎ നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് അഡ്വ കെ. സുരേഷ് അധ്യക്ഷത വഹിച്ചു.സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ നരസിംഹുഗാരി ടി.എൽ. റെഡഡി, സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ അനിത ടി ബാലൻ, കേരള ബാങ്ക് പാലക്കാട് ഡി ജി എം പ്രീത കെ മേനോൻ, ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമൻ തുടങ്ങി സഹകാരികളും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ഹൃസ്വചിത്രത്തിന്റെ റിലീസിംഗ് ചടങ്ങിൽ മന്ത്രി നിർവഹിച്ചു.

Leave a Reply

Your email address will not be published.