കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ നിയമനിർമാണം നടത്തുമെന്ന് മന്ത്രി കെ.രാജു.

adminmoonam

കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ നിയമനിർമാണം നടത്തുമെന്ന്മന്ത്രികെ.രാജുപറഞ്ഞു.കൊല്ലം ആര്യങ്കാവിൽ പാൽ പരിശോധന ചെക്ക്പോസ്റ്റ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തേക്ക് ഗുണനിലവാരമില്ലാത്ത പാൽ അനധികൃതമായി വരുന്നത് തടയാൻ അതിർത്തി പങ്കിടുന്ന ജില്ലകളിൽ പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഗുണനിലവാരമുള്ള പാൽ ക്ഷീര സംഘങ്ങൾ വഴി ശേഖരിച്ചു  വിതരണം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. ക്ഷീരമേഖലയിലേക്ക് കർഷകരെ ആകർഷിക്കാനുള്ള നടപടികൾ തുടരുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.