കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് 21 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു

moonamvazhi

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് ഈ വർഷം 21 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. സജൻ ഓഡിറ്റോറിയത്തിൽ നടന്ന ബാങ്കിന്റെ വാർഷിക പൊതുയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ബാങ്കിൻ്റെ പേര് കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ നമ്പർ D 2777 എന്നാക്കി മാറ്റുന്നതിനുള്ള ബൈലോ ഭേദഗതിക്ക് യോഗം അംഗീകാരം നൽകി.

ബാങ്ക് ചെയർപേഴ്സൺ പ്രീമാ മനോജ് അധ്യക്ഷയായി.ബാങ്ക് ഡയറക്ടർമാരായ അഡ്വ. കെ.പി. രാമചന്ദ്രൻ, സി.എൻ.വിജയകൃഷ്ണൻ, പി.എ. ജയപ്രകാശ് എന്നിവർ സംസാരിച്ചു.

കുസാറ്റ് ക്യാമ്പസിൽ ഉണ്ടായ ദുരിതത്തിൽ ജീവൻ നഷ്ടപ്പെട്ട നാലുപേർക്ക് യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.