കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രം തുടങ്ങുന്നു

moonamvazhi

സിവില്‍ സര്‍വീസ്, പി.എസ്.സി, യു.പി.എസ്.സി, സഹകരണ സംഘങ്ങള്‍ എന്നിവയിലേക്കുള്ള വിവിധ മത്സര പരീക്ഷകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ ഉന്നത റാങ്ക് കരസ്ഥമാക്കാന്‍ പ്രാപ്തരാക്കുന്നതിനായി കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് സൗജന്യ പരിശീലന കേന്ദ്രം സ്ഥാപിക്കുമെന്ന് ബാങ്ക് ഡയറക്ടര്‍ സി.എന്‍ വിജയകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് 2022-23 സാമ്പത്തികവര്‍ഷം 2,68,55, 129 രൂപ അറ്റലാഭം നേടി. കഴിഞ്ഞ വര്‍ഷം ഇത് 1,09,81,558 കോടി രൂപയായിരുന്നു. റിസര്‍വ്വ് ആന്റ് പ്രൊവിന്‍ഷസായി 26.07 കോടി രൂപ നീക്കിവെച്ചതിന് ശേഷമുള്ള അറ്റ ലാഭമാണ് 2.68 കോടി. റിസര്‍വ്വ് പ്രൊവിന്‍ഷസ് ഇനത്തില്‍ 183.90 കോടി രൂപ ബാങ്കിന് നീക്കിയിരിപ്പുണ്ട്.

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ സൗജന്യ കാന്‍സര്‍ ചികിത്സാ പദ്ധതിയായ മാസ്‌കെയറിനെ കുറിച്ചും ബാങ്ക് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും പത്രസമ്മേളനത്തിൽ സി.എന്‍.വിജയകൃഷ്ണന്‍ വിശദീകരിച്ചു.

പിങ്ക് ഒക്ടോബറിന്റെ ഭാഗമായി കാലിക്കറ്റ് സിറ്റി സഹകരണ ബാങ്കിന്റ കീഴിലുള്ള എം.വി.ആര്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ച് ഒക്ടോബര്‍ 31 ന് ചാലപ്പുറത്ത് ബാങ്കിന്റെ സജന്‍ ഓഡിറ്റോറിയത്തില്‍ സ്മാര്‍ട്ട് വുമണ്‍ എന്ന പേരില്‍ സ്തനാര്‍ബുദ ബോധവല്‍കരണ പരിപാടി സംഘടിപ്പിക്കുമെന്ന് ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ് അറിയിച്ചു.

ബാങ്ക് ചെയര്‍പേഴ്‌സണ്‍ പ്രീമ മനോജ്, വൈസ് ചെയര്‍മാൻ കെ. ശ്രീനിവാസന്‍, ഡയറക്ടര്‍മാരായ, ജി. നാരായണന്‍ കുട്ടി, അഡ്വ. ടി.എം.വേലായുധന്‍, അബ്ദുള്‍ അസീസ്. എ,എന്‍.പി. അബ്ദുള്‍ ഹമീദ്, പി.എ. ജയപ്രകാശ്, കെ.ടി. ബീരാന്‍ കോയ, അഡ്വ. കെ.പി. രാമചന്ദ്രന്‍, അജയ് കുമാര്‍.കെ, ഷിംന പി.എസ്, സംഗീത ബല്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.