കാലിക്കറ്റ് സിറ്റി ബാങ്കിലെ ആദ്യകാല ജീവനക്കാരി സുശീലക്ക് ഹൃദ്യമായ യാത്രയയപ്പ്.

adminmoonam

കാലിക്കറ്റ് സിറ്റി ബാങ്കിലെ ആദ്യകാല ജീവനക്കാരി സുശീലക്ക് ഹൃദ്യമായ യാത്രയയപ്പ്.
കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിലെ ആദ്യകാല ജീവനക്കാരി എൻ.സുശീലക്ക് ബാങ്ക് ഭരണസമിതിയും ജീവനക്കാരും ചേർന്ന് ഹൃദ്യമായ യാത്രയപ്പ് നൽകി. ബാങ്ക് ചെയർമാൻ ജി. നാരായണൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഭരണസമിതിയുടെ ഉപഹാരം ബാങ്ക് വൈസ് ചെയർപേഴ്സൺ ഡോക്ടർ ഐഷാ ഗുഹ രാജ് സമ്മാനിച്ചു.

സ്റ്റാഫ് കൗൺസിലിന്റെ ഉപഹാരം ജനറൽ മാനേജർ സാജു ജെയിംസ് നൽകി. എംപ്ലോയീസ് സൊസൈറ്റി ക്ക് വേണ്ടി പ്രസിഡന്റ് പി.പി.ഫൗസിയയാണ് ഉപഹാരം നൽകിയത്.

ചടങ്ങിൽ ബാങ്കിന്റെ എ.ജി.എം കെ.രാഗേഷ്, സ്റ്റാഫ് കൗൺസിൽ പ്രസിഡണ്ട് സുധീഷ്, സെക്രട്ടറി രഞ്ജിത്ത്, കെ. പി.ബഷീർ, അഷ്റഫ് മണക്കടവ്, സിന്ധു പി.എം, സിന്ധു. കെ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.