കാലഘട്ടത്തിനനുസരിച്ച് സഹകരണ ബാങ്കിംഗ് രംഗം മാറേണ്ടതുണ്ടെന്ന് ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ.

adminmoonam

കാലഘട്ടത്തിനനുസരിച്ച് സഹകരണ ബാങ്കിംഗ് രംഗം മാറണമെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ പറഞ്ഞു. വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടവും ജനങ്ങളുടെ ആവശ്യകതയും ബാങ്കിംഗ് രംഗവും മാറി. ഇതിനനുസരിച്ച് സഹകരണ ബാങ്കുകൾ മാറണം. എങ്കിൽ മാത്രമേ ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ സഹകരണസംഘങ്ങൾക്ക് പ്രവർത്തിക്കാനാകൂ എന്ന് അദ്ദേഹം പറഞ്ഞു. ഇതിന് ജീവനക്കാർക്കും ഭരണസമിതികും പരിശീലനം ആവശ്യമാണ്. കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ എല്ലാവർക്കും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2019ലെ നിക്ഷേപ സമാഹരണത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ബ്രാഞ്ചുകൾക്ക് അസിസ്റ്റന്റ് രജിസ്ട്രാർ സി.കെ. സുരേഷ് അവാർഡ് സമ്മാനിച്ചു. ബാങ്ക് പ്രസിഡണ്ട് എ.ടി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ജോർജ് കരുണക്കൽ ജീവനക്കാർക്ക് വ്യക്തിത്വ വികസന ക്ലാസ് നൽകി.

Leave a Reply

Your email address will not be published.