കാര്‍ഷിക കേരളത്തിനായി സഹകരണ മേഖലയുടെ ഏഴിനപദ്ധതി
കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ വികസനത്തിനായി സഹകരണ വകുപ്പിന്റെ ഏഴിനപദ്ധതി. കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്നതിനും കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉത്പാദനം, സമാഹരണം, സംഭരണം, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കല്‍, ചില്ലറവില്‍പ്പന എന്നിവ പ്രോല്‍സാഹിപ്പിക്കുന്നതിനായി സാങ്കേതിക വിദ്യാധിഷ്ടിതമായ പദ്ധതികളാണ് ആരംഭിച്ചിരിക്കുന്നത്.
സഹകരണ മേഖലയുടെ ഈ നൂതന പദ്ധതിക്കായി 2250.00 ലക്ഷം രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി സമഗ്ര കാര്‍ഷിക വികസന പദ്ധതി (550.00 ലക്ഷം രൂപ),കാര്‍ഷിക വായ്പാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ (250.00 ലക്ഷം രൂപ), കാര്‍ഷിക ഉല്പാദനം, കാര്‍ഷിക ഉല്പന്നങ്ങളുടെ സംഭരണം, സംസ്ക്കരണം, വിപണനം എന്നിവ സുഗമമാക്കല്‍ (250.00 ലക്ഷം രൂപ), ഗ്രാമീണ്‍ മാര്‍ക്കറ്റുകള്‍/ പച്ചക്കറി ശേഖരണ കേന്ദ്രങ്ങള്‍ എന്നിലെ പ്രോത്സാഹിപ്പിക്കല്‍(110.00 ലക്ഷം രൂപ),തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സഹകരണ സംരംഭകത്വം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്ക് (500.00 ലക്ഷം രൂപ),കാര്‍ഷിക വിപണന മേഖലയെ ശക്തിപ്പെടുത്തല്‍ (500.00 ലക്ഷം രൂപ), കാര്‍ഷിക ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും, കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കര്‍ഷക സേവനകേന്ദ്രം ശക്തിപ്പെടുത്തല്‍(90.00 ലക്ഷം രൂപ) എന്നിങ്ങനെയാണ് തുക വിനയോഗിക്കുന്നത്.
നിലവില്‍ കേരളത്തില്‍ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യ്ത് പുറത്തിറക്കുന്ന പദ്ധതിയുണ്ട് ഇതിലൂടെ 12 സംഘങ്ങളുടെ 28 ഉല്‍പ്പന്നങ്ങള്‍ക്ക് കോപ്പ് കേരള ബ്രാന്‍ഡിങ്ങ് സര്ട്ടിഫിക്കേഷന് മാര്‍ക്ക് നല്കി കഴിഞ്ഞു. കൂടുതല്‍ ഉല്പന്നങ്ങള്ക്ക് കോപ്പ് കേരള സര്ട്ടിഫിക്കേഷന് മാര്‍ക്ക് നല്കുന്നതിനായുള്ള നടപടി സ്വീകരിച്ചു വരുകയാണന്ന് മന്ത്രി വി.എന്‍.വാസവന് പറഞ്ഞു.
സഹകരണ ഉല്‍പ്പന്നങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍മാര്‍ക്കായ കോപ്പ് കേരളഎന്ന വ്യാപാര മാര്‍ക്കിനുള്ള മാര്‍ഗ്ഗരേഖ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട് സഹകരണസംഘങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തിന്റെയും മറ്റ് യോഗ്യതയുടെയുംഅടിസ്ഥാനത്തില് നല്കുന്ന സഹകര്‍ സര്‍ട്ടിഫിക്കേഷന്‍മാര്‍ക്കായ കോപ്പ് കേരള എന്ന ട്രേഡ് മാര്‍ക്കിനും ഔട്ട് ലെറ്റുകളുടെ പേരായ കോപ്പ് മാര്‍ട്ടിനും എന്ന ഗ്രേഡ്നെയിമിനും 1999 ലെ ട്രേഡ് മാര്‍ക്സ് ആക്ട് പ്രകാരം സെന്‍ട്രല്‍ ഗവണ്മെന്റ് ട്രേഡ് മാര്‍ക്ക് രജിസ്ട്രിയില്‍ നിന്നും രജിസ്ട്രേഷന് ലഭിച്ചിട്ടുണ്ട്.