കാന്‍സര്‍ മുക്ത നാദാപുരം പദ്ധതിക്ക് തുടക്കം

Deepthi Vipin lal

നാദാപുരം ഗ്രാമ പഞ്ചായത്ത് എം.വി.ആര്‍ കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ നടപ്പിലാക്കുന കാന്‍സര്‍ മുക്ത നാദാപുരം പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ പഞ്ചായത്ത് തലത്തില്‍ സ്ത്രീകള്‍ക്കായുള്ള സ്തനാര്‍ബുദ, ഗര്‍ഭാശയഗള കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്.

ഇതിനോടനുബന്ധിച്ച് പഞ്ചായത്ത് തലത്തില്‍ സര്‍വ്വേ ചെയ്യുന്നതിനു വേണ്ടി വാളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനവും കാന്‍സര്‍ ബോധവത്ക്കരണ ക്ലാസും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സുബൈര്‍ എം.സി. അദ്ധ്യക്ഷത വഹിച്ചു. എം.വി. ആര്‍ കാന്‍സര്‍ സെന്ററിലെ ഡോ. നിര്‍മ്മല്‍ .സി. പരിശീലന ക്യാമ്പിന് നേതൃത്വം നല്‍കി.

 

 

Leave a Reply

Your email address will not be published.

Latest News