കാട്ടകാമ്പാൽ സർവീസ് സഹകരണ ബാങ്കിൽ പലിശ രഹിത വായ്പാ പദ്ധതി തുടങ്ങി.

adminmoonam

ത്രിശൂർ കാട്ടകാമ്പാൽ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പുഞ്ച നിലങ്ങളിൽ  കാർഷിക പ്രവൃത്തി തുടങ്ങാനിരിക്കുന്ന സാഹചര്യത്തെ മുൻ നിർത്തി കർഷകരെ സഹായിക്കുവാനുള്ള പലിശരഹിത വായ്പാ പദ്ധതിയുടെ ഉൽഘാടനം കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ജോസഫ് ചാലിശേരി നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എം.എം അലി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജയശങ്കർ   മുഖ്യാതിഥിയായിരുന്നു.ബാങ്ക് വൈസ്‌ പ്രസിഡന്റ് ബിജോയ് ബി തോലത്ത്, ബാങ്ക് ഡയറക്ടർമാരായ എൻ.എം റഫീക്, ശശിധരൻ കണ്ടംപുള്ളി, സോണി.സക്കറിയ, കെ.എസ് വാസു,.ശശികുമാർ രാമപുരം, സ്മിത ഷാജി, വിജയഗോപി , പി.എം ലക്ഷ്മി, ബാങ്ക് സെക്രട്ടറി സി.ഐ മറിയാമ എന്നിവർസംസാരിച്ചു.

 മേഖലയിൽ പുഞ്ചപണികൾ തുടങ്ങാറായ സാഹചര്യത്തിൽ ബാങ്ക് മെമ്പർമാരായ  കർഷകർക്ക് ഏക്ര ഒന്നിന് പതിനായിരം രൂപ വെച്ച് പലിശയില്ലാതെ ലോൺ കൊടുക്കുകയും, കൊയ്ത്ത് കഴിഞ്ഞ് നെല്ലിന്റെ പണം കിട്ടുന്ന മുറക്ക് തിരിച്ചടവ് നടത്തി ലോൺ ബാധ്യത തീർക്കുന്ന പദ്ധതിയാണിതെന്നും,പദ്ധതിയിനത്തിലേക്ക് 35 ലക്ഷത്തോളം രൂപ ഈ കാലയളവിൽ  മാറ്റി വെച്ചിട്ടുണ്ടെന്നും ബാങ്ക് പ്രസിഡന്റ് എം.എം അലി വ്യക്തമാക്കി.

Leave a Reply

Your email address will not be published.