കല്ലടിക്കോട് സര്‍വ്വീസ് സഹകരണ ബാങ്കിന് സഹകരണ വകുപ്പിന്റെ പ്രശസ്തിപത്രം

moonamvazhi

അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ നൂറു വര്‍ഷം പൂര്‍ത്തീകരിച്ച സഹകരണ സംഘങ്ങള്‍ക്ക് കേരള സഹകരണ വകുപ്പ് നല്‍കുന്ന പ്രശസ്തിപത്രം കല്ലടിക്കോട് സര്‍വ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു. സംസ്ഥാന സഹകരണ യൂണിയന്‍ പ്രതിനിധി ഇ.എന്‍.രവീന്ദ്രനില്‍ നിന്നും ബാങ്ക് പ്രസിഡന്റ് യൂസഫ് പാലയ്ക്കല്‍, ഭരണസമിതിയംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.


സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് താലൂക്കില്‍ നടത്തിയ വനിതകളുടെ വടംവലി മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ കല്ലടിക്കോട് ബാങ്ക് ടീമിനുളള പുരസ്‌കാരം കേരള കര്‍ഷക കടശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എബ്രഹാം മാത്യുവില്‍ നിന്നും ടീം അംഗങ്ങള്‍ ഏറ്റുവാങ്ങുന്നു.

Leave a Reply

Your email address will not be published.