കര്‍ഷക മൈത്രി കര്‍ഷക സമ്പര്‍ക്ക പരിശീലന പരിപാടി നടത്തി

moonamvazhi

ക്ഷീര വികസന വകുപ്പ് വടകര ബ്ലോക്ക് ക്ഷീര വികസന യൂണിറ്റിന്റെയും മൂരാട് ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക മൈത്രി ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടി നടത്തി. വടകര നഗരസഭ മുപ്പത്തിനാലാം വാര്‍ഡ് കൗണ്‍സിലര്‍ പി. രജനി ഉദ്ഘാടനം നിര്‍വഹിച്ചു. വി.പി. നാരായണന്‍ അധ്യക്ഷത വഹിച്ചു.

 

മുപ്പത്തിയഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ പി.കെ. സിന്ധു.മുഖ്യ പ്രഭാഷണം നടത്തി. വടകര ക്ഷീരവികസന ഓഫീസര്‍ ശ്രീജിത്ത്. സി.പി ക്ഷീരവികസന വകുപ്പിന്റെ പദ്ധതികള്‍ സംബന്ധിച്ചു വിശദീകരിച്ചു. വടകര ബ്ലോക്ക് ഡയറി ഫാം ഇന്‍സ്ട്രക്ര്‍ ബിന്ദു. എന്‍. പാലിന്റെ ഗുണനിലവാരം എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.വി.പി. രജനീഷ് ആശംസ പറഞ്ഞു. സംഘം സെക്രട്ടറി നിസി. എന്‍.എം.സ്വാഗതവും സംഘം ഭരണ സമിതി അംഗം രമ. ടി. വി.നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.