കര്‍ഷകര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയൊരുക്കി മാനന്തവാടിക്ഷീര സംഘം

moonamvazhi

കര്‍ഷകര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയൊരുക്കി വയനാട് മാനന്തവാടി ക്ഷീരോല്‍പാദക സഹകരണ സംഘം
സംഘത്തില്‍ പാലളക്കുന്ന 18 നും 59 നും ഇടയില്‍ പ്രായമുള്ള 1110 കര്‍ഷകരെയാണ് മില്‍മ മലബാര്‍ മേഖലയുണിയന്‍ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വഴി നടപ്പാക്കുന്ന പദ്ധതി പ്രകാരം 50000 രൂപയുടെ ഇന്‍ഷുറന്‍സ് സ്‌കീമില്‍ അംഗങ്ങളാക്കിയത്. കര്‍ഷകരില്‍ നിന്നും പണം ഈടാക്കാതെ പ്രീമിയം തുക ആളോഹരി 110 രൂപ വീതംസംഘവും 50 രൂപ മില്‍മയും വഹിക്കുന്നതാണ്. പദ്ധതിയില്‍ അംഗങ്ങളായ കര്‍ഷകര്‍ മരണപ്പെട്ടാല്‍ (സ്വാഭാവിക മരണം / അപകട മരണം) സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് ഒറ്റത്തവണ ധനസഹായമായി 50000 രൂപ ലഭിക്കുന്നു.

Leave a Reply

Your email address will not be published.