കര്‍ഷകരുടെ വൈവിധ്യമാര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ നിറവേറ്റുന്നതില്‍ ടാഫ്‌ക്കോസിന്റെ പ്രവര്‍ത്തനം മാതൃകാപരം : മന്ത്രി മുഹമ്മദ് റിയാസ്

moonamvazhi

കര്‍ഷകരുടെ വൈവിധ്യമാര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ നിറവേറ്റുന്ന കാര്യത്തില്‍ മാതൃകാപരമായാണ് ടാഫ്‌കോസ് ഇടപെടുന്നതെന്ന് പൊതുമരാമത്ത് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് പറഞ്ഞു. താമരശ്ശേരി അഗ്രികള്‍ച്ചറല്‍ ഫാര്‍മേഴ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി (ടാഫ്‌കോസ്) യുടെ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയോര മേഖലയിലെ കര്‍ഷകര്‍ക്കായി രൂപീകരിച്ച ടാഫ്‌കോസ് ഒട്ടേറെ കാര്യങ്ങളാണ് കര്‍ഷകര്‍ക്കുവേണ്ടി രൂപപ്പെടുത്തിയിട്ടുള്ളത്. കൃഷിയെ ആശ്രയിച്ച് കാര്‍ഷിക വൃത്തിയില്‍ ജീവിക്കുന്ന കര്‍ഷകരുടെ ജീവിതത്തില്‍ വളരെ പോസിറ്റീവായ മാറ്റങ്ങളുണ്ടാക്കാന്‍ ടാഫ്‌ക്കോസിനു സാധിക്കുമെന്നതില്‍ സംശയമില്ല. സഹകരണ മേഖലയില്‍ താമരശ്ശേരി രൂപത ഇത്തരം ഒരു സംരംഭം തുടങ്ങിയതില്‍ വലിയ സന്തോഷമുണ്ട് – മന്ത്രി പറഞ്ഞു.

താമരശ്ശേരി ബിഷപ്പ് മാര്‍ റെമി ജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. ലിന്റോ ജോസഫ് എം.എല്‍.എ മുഖ്യാതിഥിയായി. താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദന്‍, ജോയി കണ്ണഞ്ചിറിയില്‍ നിന്നും 10 ലക്ഷം രൂപയുടെ ആദ്യ നിക്ഷേപം ഏറ്റുവാങ്ങി. കോഴിക്കോട് ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ ബി. സുധ ഷെയര്‍ സ്വീകരിച്ചു. താമരശ്ശേരി രൂപത ജനറല്‍ ഫാ.എബ്രഹാം വയലില്‍, ദീപിക എം.ഡി. ഫാ. ബെന്നി മുണ്ടനാട്, ടാഫ്‌കോസ് പ്രസിഡന്റ് ഫാ.സായി പാറന്‍ കുളങ്ങര, കത്ത്രീഡന്‍ വികാരി ഫാ. മാത്യു പള്ളിമൂട്ടില്‍, ഇന്‍ഫോം ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, നാലാം വാര്‍ഡ് മെമ്പര്‍ വി.എം. വള്ളി രാജു, താമരശ്ശേരി അസിസ്റ്റന്റ് രജിസ്ട്രാര്‍ എ.ആര്‍. ബിന്ദു, ടാഫ്‌കോസ് വൈസ് പ്രസിഡന്റ് പി.പി. അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!